റമദാനെ വരവേൽക്കാൻ ഒരുങ്ങി വിശ്വാസികൾ; മാസപ്പിറവി കണ്ടാൽ ബുധനാഴ്ച വ്രതാരംഭം

ചൊവ്വാഴ്ച മാസപ്പിറവി കണ്ടാൽ ബുധനാഴ്ച റമദാൻ ഒന്നായിരിക്കും
Believers prepare to welcome Ramadan

റമദാനെ വരവേൽക്കാൻ ഒരുങ്ങി വിശ്വാസികൾ

Updated on

കോഴിക്കോട്: റമദാൻ മാസത്തെ വരവേൽക്കാൻ ഒരുങ്ങി മുസ്ലീം സമൂഹം. ചൊവ്വാഴ്ച മാസപ്പിറവി കണ്ടാൽ ബുധനാഴ്ച ഒന്നായിരിക്കും. പള്ളികളിലും വീടുകളിലും ഒരുക്കങ്ങൾ പൂർത്തിയായി.

മാസപ്പിറവി നിരീക്ഷിക്കാൻ വിവിധ ഖാദിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച ശഅബാൻ 29. വൈകിട്ട് മാസപ്പിറവ് ദൃശ്യമായാൽ ബുധനാഴ്ച റമദാൻ വ്രതം ആരംഭിക്കും.

ഇല്ലെങ്കിൽ ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ആരംഭിക്കും. കേരളത്തിലെ വീടുകളിലും പള്ളികളിലും ഒരുക്കങ്ങൾ‌ അവസാനഘട്ടത്തിലാണ്. പുലർച്ചെ മുതൽ സൂര്യാസ്തമയം വരെ അന്നപാനീയങ്ങൾ വെടിഞ്ഞും ഖുർ ആൻ പാരായണം ചെയ്തും നോമ്പ് തുടങ്ങും.

logo
Metro Vaartha
www.metrovaartha.com