

സി.വി. ആനന്ദബോസ്
ചങ്ങനാശേരി: എൻഎസ്എസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനവുമായി ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന് കാട്ടിയാണ് വിമർശനം. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പേരെടുത്ത് പറഞ്ഞായിരുന്നു ആനന്ദ ബോസിന്‍റെ പ്രതികരണം.
ഡൽഹിയിൽ മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആനന്ദബോസ്. "എല്ലാ നായർമാർക്കും അവകാശപ്പെട്ടതാണ് മന്നം സ്മാരകം. അല്ലാതെ അത് ആരുടെയും കുത്തകയല്ല. ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയിലേക്ക് എത്തുന്നത്''- എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ആനന്ദ ബോസിന്‍റെ വിമർശനത്തെ തള്ളി എൻഎസ്എസ് രംഗത്തെത്തി. പുഷ്പ്പാർച്ചനയ്ക്ക് പ്രത്യേക സമയമുണ്ടെന്നാിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. അല്ലാത്ത സമയങ്ങളില്‍ ജനറല്‍ സെക്രട്ടറിയുടെ അനുവാദം വേണം. എന്നോട് അദ്ദേഹം ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ നല്ല ടേംസിലുള്ള ആളുകളാണ്. എന്തിനാണ് അദ്ദേഹം ഡൽഹിയിൽ ഇക്കാര്യങ്ങൾ പറഞഞതെന്ന് അറിയില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.