കേരളത്തിലെ പൊലീസ് സേനയുടെ കെട്ടുറപ്പ് നഷ്ടപ്പെട്ടു; ബെന്നി ബഹനാൻ

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയതായിരുന്നു എം.പി.
Benny Behanan
Benny Behanan

കോട്ടയം: താമിർ ജിഫ്രിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് താനൂർ എസ്ഐ നടത്തിയ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്ന് ബെന്നി ബഹനാൻ എംപി. കേരളത്തിലെ പൊലീസ് സേനയുടെ കെട്ടുറപ്പ് നഷ്ടപ്പെട്ടു. ആഭ്യന്തര വകുപ്പിന് പൊലീസിൽ നിയന്ത്രണമില്ലാതായി. താനൂർ കസ്റ്റഡി മരണത്തിലെ സത്യാവസ്ഥ പുറത്തുവരണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയതായിരുന്നു എം.പി.

ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയിൽ മത്സരിക്കുന്നതെങ്കിലും യുഡിഎഫിന്റെ സ്ഥാനാർഥി ഉമ്മൻചാണ്ടി തന്നെയാണെന്ന് ബെന്നി ബഹനാൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ഓർമകൾ പുതുപ്പള്ളിയിൽ നിറഞ്ഞുനിൽക്കുന്നു. ആ സ്നേഹം ചാണ്ടി ഉമ്മനോടും പുതുപ്പള്ളിക്കാർ കാണിക്കും. ഉമ്മൻചാണ്ടിക്ക് ലഭിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ വിജയിക്കും. പ്രചരണം തുടങ്ങിയതോടെ യുഡിഎഫിന്റെ ആത്മവിശ്വാസം വർധിച്ചെന്നും ബെന്നി ബഹനാൻ പറഞ്ഞു.

താനൂരിലെ താമിര്‍ ജിഫ്രി കസ്റ്റഡി കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളാണ് താനൂര്‍ എസ്‌ഐ കൃഷ്ണലാല്‍ നടത്തിയത്. താമിര്‍ ജിഫ്രിയെ ഡാന്‍സാഫ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ച് കൊലപ്പെടുത്തി തന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കുകയാണെന്നാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും ഡാന്‍സാഫ് സ്‌ക്വാഡിനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com