ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

കേന്ദ്ര സെക്രട്ടറിയേറ്റിൽ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ അംഗമാണ് ബിനോയ് വിശ്വം
Benoy Vishwam has the charge of CPI State Secretary
Benoy Vishwam has the charge of CPI State Secretary
Updated on

കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന്. ഡി. രാജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഏകകണമായാണ് തീരുമാനമെടുത്തത്.

സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രൻ അന്തരിച്ചതിനെ തുടർന്നാണ് ചുമതല ബിനോയ് വിശ്വത്തിന് നൽകിയത്. ചികിത്സയുടെ ഭാഗമായി അവധിയെടുത്ത് മാറി നിൽക്കുന്ന വേളയിൽ താത്കാലിക ചുമതല കൈമാറാൻ കാനം നിർദേശിച്ചയാളാൾ കൂടിയാണ് ബിനോയ്. കേന്ദ്ര സെക്രട്ടറിയേറ്റിൽ കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ അംഗമാണ് ബിനോയ് വിശ്വം. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം നിർവഹിക്കുമെന്നും ബാക്കി തീരുമാനം സംസ്ഥാന കൗൺസിലേന്‍റെതാണെന്നും അദ്ദേഹം പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com