''എൽഡിഎഫ് മതങ്ങൾക്കൊപ്പം, എൻഎസ്എസിന്‍റെ മാറ്റം പോസിറ്റീവായി കാണുന്നു'': ബിനോയ് വിശ്വം

മന്നത്ത് പത്മനാഭന്‍റെ നിലപാട് ഉയർത്തി പിടിക്കുന്നതു വരെ എൻഎസ്എസിന്‍റെ നിലപാട് ശരിയെന്നു തന്നെ പറയുമെന്നും ബിനോയ് വിശ്വം
binoy viswam says ldf stands with religion
ബിനോയ് വിശ്വം
Updated on

തിരുവനന്തപുരം: എൽഡിഎഫ് മതങ്ങൾക്കൊപ്പം നിൽക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മതഭ്രാന്തിനു മുന്നിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എൻഎസ്എസിന്‍റെ മാറ്റം പോസിറ്റീവായി തന്നെ കാണുന്നുവെന്ന് പറഞ്ഞ ബിനോയ് വിശ്വം എൻഎസ്എസിനോടുള്ള തങ്ങളുടെ നിലപാട് വ‍്യക്തമാണെന്നും മന്നത്ത് പത്മനാഭന്‍റെ നിലപാട് ഉയർത്തി പിടിക്കുന്നതു വരെ എൻഎസ്എസിന്‍റെ നിലപാട് ശരിയെന്നു തന്നെ പറയുമെന്നും പറഞ്ഞു.

അമൃതാനന്ദമയിയെ സജി ചെറിയാൻ ആശ്ലേഷിച്ച സംഭവത്തിലും സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. അമൃതാനന്ദമയിയെ ആശ്ലേഷിച്ച സംഭവത്തിൽ സജി ചെറിയാന്‍റെ ചിത്രം താൻ കണ്ടിട്ടില്ലെന്നും അത് സജി ചെറിയാനോട് തന്നെ ചോദിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇത്തരം കാര‍്യങ്ങൾ എൽഡിഎഫിൽ ചർച്ച ചെയ്യേണ്ടതില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com