

കേരളത്തിൽ നിർമിക്കുന്ന ബ്രാൻഡിക്ക് നൽകാൻ പറ്റിയ പേരുണ്ടോ കൈയിൽ? 10,000 രൂപ സമ്മാനം നേടാം, അറിയിപ്പുമായി ബെവ്കോ
representative image
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡ് ബ്രാൻഡിക്ക് പേര് നൽകാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കി ബെവ്കോ. പൊതുജനങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന പേരിന് 10,000 രൂപ പാരിതോഷികം ലഭിക്കും. പേര് കൂടാതെ ബ്രാൻഡിക്ക് ലോഗോയും നിർദേശിക്കാം.
malabardistilleries@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ജനുവരി ഏഴിനകം പേരും ലോഗോയും അയക്കണം. പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഡിസ്റ്റിലറീസാണ് ഇന്ത‍്യൻ നിർമിത വിദേശ മദ‍്യം നിർമിക്കുന്നത്.