ഒരു ലക്ഷത്തോളം രൂപ ഓണം ബോണസ്; ബെവ്കൊ ജീവനക്കാര്‍ ഇത്തവണ അടിച്ചുപൊളിക്കും !!

സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന ബോണസ് തുക
BEVCO employees to receive up to Rs 95,000 highest Onam bonus
ഒരു ലക്ഷത്തോളം രൂപ ഓണം ബോണസ്; ബെവ്കൊ ജീവനക്കാര്‍ ഇത്തവണ അടിച്ചുപൊളിക്കും
Updated on

തിരുവനന്തപുരം: ഓണക്കാല മദ്യവിൽപ്പനയ്ക്കൊപ്പം ഇത്തവണ ബോണസിലും റെക്കോർഡിട്ട് ബിവറേജസ് കോര്‍പറേഷന്‍. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന ബോണസായ 95,000 രൂപയാണ് ജീവനക്കാർക്കു കിട്ടുന്നത്. എക്സൈസ് മന്ത്രിയുടെ ചേംബറിൽ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്. ജീവനക്കാര്‍ക്ക് 1 ലക്ഷം രൂപ ബോണസ് നല്‍കണമെന്ന് ബിവറേജസ് കോര്‍പറേഷന്‍ സര്‍ക്കാരിനോട് ശുപാർശ ചെയ്തിരുന്നു.

കഴിഞ്ഞ ഓണത്തിന് 90,000 രൂപയായിരുന്നു ബോണസ്. മദ്യ വിൽപനയിലൂടെ 5000 കോടി രൂപയുടെ നികുതി വരുമാനം ലഭിച്ചതിന് പിന്നാലെയാണ് നീക്കം എത്തുന്നത്. സര്‍ക്കാരിന്‍റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ എക്സ് ഗ്രേഷ്യ, പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ് എന്നിങ്ങനെയായി വേര്‍തിരിച്ച് തുക ഒരുമിച്ചു നല്‍കും. ഔട്ട്‌ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് ബെവ്കൊയിലുള്ളത്. സ്വീപ്പർ തൊഴിലാളികൾക്ക് 5000 രൂപയാണ് ബോണസ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com