ഇനി പണവുമായി ചെന്നാൽ മദ്യം കിട്ടില്ല; 15 മുതൽ ഡിജിറ്റൽ പെയ്മെന്‍റ് മാത്രമെന്ന് ബെവ്കോ

ജീവനക്കാരുടെ സംഘടന സംഭവത്തിൽ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്
bevco md new order to buy liquor digital payment

ഇനി പണവുമായി ചെന്നാൽ മദ്യം കിട്ടില്ല; 15 മുതൽ ഡിജിറ്റൽ പെയ്മെന്‍റ് മാത്രമെന്ന് ബെവ്കോ

Representative Image

Updated on

തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യ വിൽപ്പന യുപിഐ, കാർഡ് പെയ്മെന്‍റ് വഴി ആക്കാൻ ബെവ്കോ. ഫെബ്രുവരി 15 മുതൽ പണം സ്വീകരിക്കില്ല. ഇത് ഡിജിറ്റലൈസേഷൻ നടപടികളുടെ ഭാഗമാണെന്ന് ബെവ്കോ വിശദീകരിക്കുന്നു.

നേരിട്ടുള്ള പണമിടപാടുകൾ ഒഴിവാക്കുന്നതോടെ കൗണ്ടറിലെ തിരക്ക് കുറയ്ക്കാനും കൃത്യമായ പണമിടപാടുകൾ നടത്താനും സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കുമെന്നാണ് ബെവ്കോ കണക്കുകൂട്ടുന്നത്.

എന്നാൽ‌ ജീവനക്കാരുടെ സംഘടന സംഭവത്തിൽ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. സാങ്കേതിക തകരാറുകൾ, യുപിഐ, കാർഡ് പെയ്മെന്‍റുകളെക്കുറിച്ച് ധാരണയില്ലാത്തവർ തുടങ്ങി തകർങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് ജീവനക്കാർ പ്രകടിപ്പിക്കുന്ന ആശങ്ക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com