'ജ​വാ​ന്‍' ഉ​ത്പാ​ദ​നം കൂ​ട്ടാ​നൊരുങ്ങി ബെ​വ്കോ

ജ​വാ​ന്‍ മ​ദ്യം അ​ര ലി​റ്റ​റി​ല്‍ വി​പ​ണി​യി​ലെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മു​ണ്ട്.
'ജ​വാ​ന്‍' ഉ​ത്പാ​ദ​നം കൂ​ട്ടാ​നൊരുങ്ങി ബെ​വ്കോ
Updated on

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കേ​ര​ള ബ്രാ​ൻ​ഡ് ജ​വാ​ന്‍ മ​ദ്യ​ത്തി​ന്‍റെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ബെ​വ്റി​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ (ബെ​വ്കോ).

കൂ​ടാ​തെ, ഇ​നി മു​ത​ല്‍ ജ​വാ​ന്‍ മ​ദ്യം അ​ര ലി​റ്റ​റി​ല്‍ വി​പ​ണി​യി​ലെ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മു​ണ്ട്. നി​ല​വി​ല്‍ ഒ​രു ലി​റ്റ​ര്‍ മാ​ത്ര​മാ​ണ് വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​യി​ട്ടു​ള്ളൂ. ഒ​പ്പം പ്രീ​മി​യ​വും പു​റ​ത്തി​റ​ക്കാ​നു​ള്ള ആ​ലോ​ച​ന​യു​ണ്ട്.

ഒ​രു മാ​സം 1.5 ല​ക്ഷം കെ​യ്സ് ജ​വാ​ന്‍ റ​മ്മാ​ണ് സം​സ്ഥാ​ന​ത്ത് വി​റ്റു പോ​കു​ന്ന​ത്. 640 രൂ​പ​യാ​ണ് ഒ​രു ലി​റ്റ​ര്‍ ജ​വാ​ന്‍ റ​മ്മി​ന് വി​ല. അ​ര ലി​റ്റ​റി​ല്‍ ല​ഭ്യ​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ ജ​ന​പ്രി​യ​മാ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. അ​ടു​ത്ത ആ​ഴ്ച മു​ത​ല്‍ ഉ​ത്പാ​ദ​ന ലൈ​നു​ക​ളു​ടെ എ​ണ്ണം നാ​ലി​ല്‍നി​ന്ന് ആ​റാ​ക്കി ഉ​യ​ര്‍ത്തും. നി​ല​വി​ല്‍ 8,000 കേ​യ്സാ​ണ് പ്ര​തി​ദി​നം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ഉ​ത്പാ​ദ​ന ലൈ​നു​ക​ളു​ടെ എ​ണ്ണം ഉ​യ​ര്‍ത്തു​ന്ന​തോ​ടെ പ്ര​തി​ദി​നം 12,000 കേ​യ്സ് മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കാം.

ജ​വാ​ന്‍ റ​മ്മി​ന്‍റെ ഉ​ത്പാ​ദ​ക​രാ​യ തി​രു​വ​ല്ല പു​ളി​ക്കീ​ഴ് ട്രാ​വ​ന്‍കൂ​ര്‍ ഷു​ഗ​ര്‍ ആ​ന്‍ഡ് കെ​മി​ക്ക​ല്‍സ് ക​മ്പ​നി മ​ദ്യം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള എ​ക്സ്ട്രാ ന്യൂ​ട്ര​ല്‍ ആ​ല്‍ക്ക​ഹോ​ള്‍ സം​ഭ​ര​ണം 20 ല​ക്ഷം ലി​റ്റ​റി​ല്‍ നി​ന്ന് 35 ല​ക്ഷം ലി​റ്റ​റാ​ക്കി ഉ​യ​ര്‍ത്താ​ന്‍ സ​ര്‍ക്കാ​രി​ന് ക​ത്ത് ന​ല്‍കി​യി​രു​ന്നു. സ​ര്‍ക്കാ​ര്‍ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ പ്ര​തി​ദി​നം 15,000 കെ​യ്സ് മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കാം.

വി​പ​ണി​യി​ലെ മ​റ്റു മ​ദ്യ ക​മ്പ​നി​ക​ളു​ടെ കു​ത്ത​ക ത​ക​ര്‍ക്കാ​ന്‍ കൂ​ടു​ത​ല്‍ ജ​വാ​ന്‍ വി​പ​ണി​യി​ലെ​ത്തു​ന്ന​തോ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് ബെ​വ്കോ​യു​ടെ പ്ര​തീ​ക്ഷ.

‍ ഏ​റ്റ​വും ആ​രാ​ധ​ക​രു​ള്ള മ​ദ്യ​മാ​ണ് ജ​വാ​ന്‍. ക​ഴി​ഞ്ഞ വ​ര്‍ഷം ജ​വാ​ന്‍ റ​മ്മി​ന്‍റെ ഉ​ത്പാ​ദ​നം നി​ര്‍ത്തി​വ​ച്ചി​രു​ന്നു. ട്രാ​വ​ന്‍കൂ​ര്‍ ഷു​ഗേ​ഴ്സ് ആ​ന്‍ഡ് കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന സ്പി​രി​റ്റി​ല്‍ വ​ന്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​യി​രു​ന്നു തീ​രു​മാ​നം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com