വെള്ളാപ്പള്ളിയെ നവോത്ഥാന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണം: സഹോദരധർമ്മവേദി ജനറൽ സെക്രട്ടറി

ഒരോ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വർഗീയ വിഷം ചീറ്റിയാണ് വെള്ളാപ്പള്ളി തൻ്റെ ഇംഗിതത്തിന് അനുസരിച്ച് ഗവൺമെന്‍റുകളെ വരുതിയിൽ നിർത്തുന്നത്
bhadradharmavedi general secretary against vellappally nadesan
bhadradharmavedi general secretary against vellappally nadesan

കൊച്ചി: എൽഡിഎഫ് സർക്കാരിനെ പൊതു സമൂഹത്തിൽ തരംതാഴ്ത്താൻ ശ്രമിച്ച വെള്ളാപ്പള്ളി നടേശനെ നവോത്ഥാന സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് സഹോദരധർമ്മവേദി ജനറൽ സെക്രട്ടറിയും എസ്എൻഡിപി യോഗത്തിൻ്റെ ഔദ്യോഗിക ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയുമായ സൗത്ത് ഇന്ത്യൻ ആർ വിനോദ് പറഞ്ഞു. നവോത്ഥാനമെന്ന് ഉച്ചരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിത്വമാണ് യോഗത്തിൻ്റെ മുൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വവ്വാക്കാവ് സൗത്ത് ഇന്ത്യൻ ജൂവൽ ടവറിൽ ചേർന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിനെ തൻ്റെ വരുതിയ്ക്ക് നിർത്താൻ വേണ്ടി നടത്തുന്ന പ്രഹസനമാണ് വെള്ളാപള്ളിയുടെ ഒരോ ദിവസവും നടത്തുന്ന പ്രസ്താവനകൾ.കഴിഞ്ഞ കാലങ്ങളിൽ മാറി മാറി വരുന്ന സർക്കാരുകളെ തൻ്റെ വരുതിയിൽ നിർത്തി സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്

ഒരോ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വർഗീയ വിഷം ചീറ്റിയാണ് വെള്ളാപ്പള്ളി തൻ്റെ ഇംഗിതത്തിന് അനുസരിച്ച് ഗവൺമെന്‍റുകളെ വരുതിയിൽ നിർത്തുന്നത്. പിണറായിയെയും തൻ്റെ വരുതിയിൽ നിർത്താൻ വേണ്ടിയാണ് മുസ്ലീം വിരുദ്ധത പ്രസംഗിക്കുന്നത് . മതവാദം ഉന്നയിച്ച് സമൂഹത്തിൽ വിഘടനവാദം' ഉണ്ടാക്കുന്നത് ശ്രീനാരായണ പ്രസ്ഥാനത്തിൻ്റെ നേതൃനിരയിൽ ഉള്ളവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലന്നും സൗത്ത് ഇന്ത്യൻ ആർ വിനോദ് പറഞ്ഞു . ഗുരുദേവന്‍റെ മതനിരപേക്ഷതയെ അട്ടിമറിക്കുന്ന പ്രയോഗമാണ് വെള്ളാപ്പള്ളിയുടെ ഭാഗത്ത് നിന്നും ദിനംപ്രതിയുണ്ടാകുന്നതെന്ന് എസ്എൻഡിപി യോഗത്തിൻ്റെ ഔദ്യോഗിക പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡി .രാജീവ് പറഞ്ഞു.

അഡ്വ: ആർ അജന്ത കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി യോഗം വൈസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി അരുൺ മയ്യനാട്, VP ദാസൻ കണ്ണൂർ, തിരുമ്പാടി ചന്ദ്രൻ എന്നിവരും യോഗത്തിൽ സംസാരിച്ചു. രാധാകൃഷ്ണൻ ഇലമ്പടത്ത് സ്വാഗതവും കണ്ടല്ലൂർ സുധീർ കൃതജ്ഞതയും പറഞ്ഞു.

Trending

No stories found.

Latest News

No stories found.