പണിമുടക്ക് കേരളത്തിൽ ബന്ദിന് സമാനം; കെഎസ്ആർടിസി ബസുകൾ തടഞ്ഞു

പല സ്റ്റാൻഡുകളിലും ബസിനായി ആളുകൾ മണിക്കൂറോളം കാത്തിരിക്കുകയാണ്
bharat bandh today in kerala

പണിമുടക്ക് കേരളത്തിൽ ബന്ദിന് സമാനം; നിരത്തിലിറങ്ങിയ കെഎസ്ആർടിസി ബസുകൾ സമരാനുകൂലികൾ തടഞ്ഞു

Updated on

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരേ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന അഖിലേന്ത്യാ പണിമുടക്ക് 9 മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ ബന്ദിന് തുല്യമായ അന്തരീക്ഷം.

കെഎസ്ആർടിസി ബസുകൾ ചുരുക്കമായി നിരത്തിലറങ്ങുന്നുണ്ടെങ്കിലും പലയിടങ്ങളിലും ബസ് സമാരാനുകൂലികൾ തടയുന്നുണ്ട്. ഇതോടെ യാത്രക്കാർ പ്രതിസന്ധിയിലാണ്.

പല സ്റ്റാൻഡുകളിലും ബസിനായി ആളുകൾ മണിക്കൂറോളം കാത്തിരിക്കുകയാണ്. ആശുപത്രി ജീവനക്കാരടക്കം വഴിയിൽ കുടുങ്ങി. ജോലിക്കെത്താനാവാതെ വന്നതോടെ പല ആശുപത്രികളിൽ നിന്നും ജീവനക്കാർക്കായി വാഹനം വിട്ടു നൽകുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com