ഭാരതാംബ വിവാദം; തെരുവിൽ ഏറ്റുമുട്ടി എസ്എഫ്ഐയും യുവമോർച്ചയും

ചായ കുടിക്കാൻ പോയ പ്രവർത്തകരെയാണ് പൊലീസും എസ്എഫ്ഐ പ്രവർത്തകരും ചേർന്ന് മർദിച്ചതെന്ന് ബിജെപി കോഴിക്കോട് ജില്ലാ അധ‍്യക്ഷൻ കെ.പി. പ്രകാശ് ബാബു ആരോപിച്ചു
bharat mata controversy clash between sfi and yuva morcha

ഭാരതാംബ വിവാദം; തെരുവിൽ ഏറ്റുമുട്ടി എസ്എഫ്ഐയും യുവമോർച്ചയും

Updated on

കോഴിക്കോട്: ഭാരതാംബ വിവാദത്തിൽ പ്രതിഷേധിച്ച് വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരേ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയ യുവമോർച്ച പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു.

കോഴിക്കോട് തളിയിലെ ജൂബിലി ഹാളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിദ‍്യാഭ‍്യാസ മന്ത്രി. ഇതിനിടെയാണ് യുവമോർച്ച പ്രവർത്തകർ മന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ചത്. എന്നാൽ പ്രതിഷേധം എസ്എഫ്ഐ പ്രവർത്തകർ തടയുകയും സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തിയാണ് ഇരുവിഭാഗത്തെയും പിടിച്ചുമാറ്റിയത്.

എസ്എഫ്ഐക്കാർക്ക് മർദിക്കാൻ യുവമോർച്ച പ്രവർത്തകരെ ഇട്ടുകൊടുത്തുവെന്ന് ബിജെപി കോഴിക്കോട് ജില്ലാ അധ‍്യക്ഷൻ കെ.പി. പ്രകാശ് ബാബു ആരോപിച്ചു. ചായ കുടിക്കാൻ പോയ പ്രവർത്തകരെയാണ് പൊലീസും എസ്എഫ്ഐ പ്രവർത്തകരും ചേർന്ന് മർദിച്ചതെന്നും പൊലീസ് വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ അടിക്ക് തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com