

ഭാരതാംബയെ ബഹുമാനിക്കണമെന്ന് ഗവർണർ
കൊച്ചി: ഭാരതാംബ ചിത്രം വെച്ചതിന്‍റെ പേരില്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഭാരതാംബയ്ക്ക് അയിത്തം കല്‍പ്പിക്കുന്നത് വിദ്യാഭ്യാസത്തിന്‍റെ മൂല്യശോഷണമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഭാരതാംബയുടെ ചിത്രം വെച്ചതിന്‍റെ പേരില്‍ ചിലര്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്നായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.
ഭാരത മാതാവിനെ ആഘോഷിക്കുന്നില്ലെങ്കില്‍ മറ്റെന്താണ് ആഘോഷിക്കേണ്ടത് എന്നും ഗവര്‍ണര്‍ ചോദിച്ചു.
ഭാരതാംബയുടെ ചിത്രം നോക്കി, ആരാണ് ഈ സ്ത്രീ എന്നാണ് ചിലരുടെ ചോദ്യം. ആളുകളുടെ ചിന്ത ഇത്രയും തരംതാഴ്‌ന്നോയെന്നും ഗവർണർ ചോദിച്ചു. ഭാരതാംബ ചിത്രംവെച്ച് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയിലായിരുന്നു ഗവര്‍ണറുടെ പ്രസംഗം.