ഭാസ്ക്കര കാരണവർ വധക്കേസ്; പ്രതി ഷെറിന് രണ്ടാഴ്ച പരോൾ

ശിക്ഷയിളവ് നൽകി ഷെറിന്‍റെ മോചിപ്പിക്കാനുള്ള സർക്കാരിന്‍റെ തീരുമാനം വലിയ വിവാദമായിരുന്നു
bhaskara karanavar murder case sherin granted parol

ഭാസ്ക്കര കാരണവർ വധക്കേസ്; പ്രതി ഷെറിന് രണ്ടാഴ്ച പരോൾ

file image

Updated on

കണ്ണൂർ: ഭാസ്ക്കര കാരണവർ വധക്കേസിലെ കുറ്റവാളി ഷെറിന് രണ്ടാഴ്ച പരോൾ അനുവദിച്ചു. ഏപ്രിൽ 5 മുതൽ 23 വരെ രണ്ടാഴ്ചയാണ് പരോൾ ലഭിച്ചിരിക്കുന്നത്. സാധാരണ നടപടി മാത്രമാണിതെന്നാണ് ജയിൽ വകുപ്പിന്‍റെ വിശദീകരണം.

ശിക്ഷയിളവ് നൽകി ഷെറിന്‍റെ മോചിപ്പിക്കാനുള്ള സർക്കാരിന്‍റെ തീരുമാനം വലിയ വിവാദമായിരുന്നു. പിന്നാലെ ശക്തമായ പ്രതിഷേധത്തെ തുടർ തീരുമാനം മരവിപ്പിച്ചിരുന്നു. ജീവപര്യന്തത്തിലെ ഏറ്റവും കുറഞ്ഞ കാലയളവായ 14 വർഷം പൂർത്തിയാക്കിയതിനു പിന്നാലെ ഷെറിനെ മോചിപ്പിക്കാനായിരുന്നു സർക്കാർ തീരുമാനം.

എന്നാൽ 25 വർഷത്തിനു മേലെയായി ജയിലിൽ കഴിയുന്നവരുടെ അപേക്ഷ തള്ളിയാണ് ഷെറിന് അവസരം നൽകുന്നതെന്നാണ് ആക്ഷേപം ഉയർന്നത്. മാത്രമല്ല സഹതടവുകാരെ മർദിച്ചതുമായി ബന്ധപ്പെട്ട് ഷെറിനെതിരേ കേസും നിലനിൽക്കുന്നുണ്ട്. കണ്ണൂർ വനിത ജയിലിലാണ് നിലവിൽ ഷെറിൻ ഉള്ളത്. 14 വർഷക്കിനിടയിൽ 500 ദിവസം ഷെറിന് പരോൾ ലഭിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com