ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതി എപ്പോൾ കമ്മീഷൻ ചെയ്യും: വൈദ്യുതി മന്ത്രിയോട് യുഡിഎഫ് കൺവീനർ

2014 ൽ ആരംഭിച്ച പദ്ധതി മുഴുവൻ പശ്ചാത്തല നിർമ്മാണ പ്രവർത്തികളും പൂർത്തിയായിട്ട് നാളുകളേറെയായി
ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതി എപ്പോൾ കമ്മീഷൻ ചെയ്യും: വൈദ്യുതി മന്ത്രിയോട് യുഡിഎഫ് കൺവീനർ
Updated on

കോതമംഗലം: ഭൂതത്താൻകെട്ട് മിനി ജലവൈദ്യുതി പദ്ധതി എന്ന് കമ്മീഷൻ ചെയ്യുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി പറയണമെന്ന് യുഡിഎഫ് എറണാകുളം ജില്ലാ കൺവിനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. യുഡിഎഫ് ഭരണകാലത്ത് ടി. യു. കുരുവിള എംഎൽഎയുടെ കടുത്ത ഇടപെടലുകളെ തുടർന്ന് അന്ന് ജലസേചന മന്ത്രിയായിരുന്ന പി.ജെ. ജോസഫ് ആണ് ഭൂതത്താൻ കെട്ട് മിനി ജലവൈദ്യുത പദ്ധതി അനുവദിച്ചത്.

2014 ൽ ആരംഭിച്ച പദ്ധതി മുഴുവൻ പശ്ചാത്തല നിർമ്മാണ പ്രവർത്തികളും പൂർത്തിയായിട്ട് നാളുകളേറെയായി. മഹാമാരിക്കാലത്ത് സർക്കാർ ചൈനയുമായി ഉണ്ടാക്കിയ രഹസ്യ കരാർ പ്രകാരം പ്രധാന ഉപകരണങ്ങൾക്ക് പകരം അപ്രധാന ഇലക്ട്രോ മെക്കാനിക്കൽ ഉപകരണങ്ങൾ കൊണ്ട് വന്ന് നടത്തിയ പ്രവൃത്തിയിലൂടെ വൻ തോതിലുള്ള അഴിമതിക്കും രാഷ്ട്രീയ നേട്ടത്തിനും കളമൊരുക്കുകയാണ് ഇടത് സർക്കാർ ചെയ്തിട്ടുള്ളതെന്ന് ഷിബു കുറ്റപ്പെടുത്തി.

കാർഷിക -ജല സേചന മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കുവാൻ കഴിയുന്ന പദ്ധതി വർഷാവർഷം എംഎൽഎയുടെ നിയമസഭയിലെ ചോദ്യത്തിന് മറുപടിയായി പദ്ധതി പൂർത്തിയാക്കുമെന്ന മന്ത്രിയുടെ മറുപടി അല്ല നാടിനാവശ്യമെന്നും സമയ ബന്ധിതമായി ഭൂതത്താൻ കെട്ട് മിനി ജല വൈദ്യുത പദ്ധതി പൂർത്തിയാക്കി നാടിന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തനക്ഷമമാക്കുകയാണ് വേണ്ടതെന്നും അല്ലാത്ത പക്ഷം യുഡിഎഫ് ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com