ഭൂട്ടാൻ വാഹനക്കടത്ത്: മുഖ‍്യ കണ്ണി അറസ്റ്റിൽ

പശ്ചിമ ബംഗാൾ സ്വദേശി ബിസ്വദീപ് ദാസാണ് അറസ്റ്റിലായത്
bhutan luxury vehicle smuggling case updates

ഭൂട്ടാൻ വാഹനക്കടത്ത്: മുഖ‍്യ കണ്ണി അറസ്റ്റിൽ

Updated on

കൊച്ചി: ഭൂട്ടാനിൽ നിന്നും ആഢംബര വാഹനങ്ങൾ ഇന്ത‍്യയിലേക്ക് കടത്തിയെന്ന കേസിലെ മുഖ‍്യ കണ്ണി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി ബിസ്വദീപ് ദാസാണ് അറസ്റ്റിലായത്. ഇയാളെ കൂടാതെ അസം മോട്ടോർ വകുപ്പിലെ നാല് ഉദ‍്യോഗസ്ഥരും പിടിയിലായിട്ടുണ്ട്.

കസ്റ്റംസ് പ്രവന്‍റീവ് വിഭാഗമാണ് ഇവരെ പിടികൂടിയത്. ഇവർ 460 ഓളം വാഹനങ്ങൾ കടത്തിയതായാണ് വിവരം. ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി 36 വാഹനങ്ങൾ കഴിഞ്ഞ വർഷം പിടിച്ചെടുത്തിരുന്നു. നികുതി വെട്ടിക്കാൻ വ‍്യാജരേഖയുണ്ടാക്കി 150 മുതൽ 200 വരെ വാഹനങ്ങൾ ഭൂട്ടാനിൽ നിന്ന് ഇറക്കുമതി ചെയ്തതായാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ.

logo
Metro Vaartha
www.metrovaartha.com