ദുൽക്കറിനെ വിളിച്ചു വരുത്തി ഇഡി; ചോദ്യം ചെയ്തേക്കും

ബുധനാഴ്ച രാവിലെ മുതൽ മമ്മൂട്ടി, ദുൽക്കർ, പൃഥ്വിരാജ്, അമിത് എന്നിവരുടെ വീടുകളിലടക്കം 17 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്
bhutan vehicle smuggling ed summoned dulquer

ദുൽക്കറിനെ വിളിച്ചു വരുത്തി ഇഡി; ചോദ്യം ചെയ്തേക്കും

Updated on

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസിൽ നടൻ ദുൽക്കർ സൽമാനെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി ഇഡി. ചെന്നൈയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ താരം എറണാകുളത്തെ വീട്ടിലേക്കാണ് പോവുക. താരത്തെ ചോദ്യം ചെയ്തേക്കുമെന്നും രേഖകൾ പരിശോധിച്ചേക്കുമെന്നുമാണ് വിവരം.

ബുധനാഴ്ച രാവിലെ മുതൽ മമ്മൂട്ടി, ദുൽക്കർ, പൃഥ്വിരാജ്, അമിത് എന്നിവരുടെ വീടുകളിലടക്കം 17 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലും നടൻ അമിത് ചക്കാലയ്ക്കൽ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലും ദുൽക്കറിന്‍റെ മൂന്നു വീട്ടിലും ഇഡി റെയ്ഡ് നടത്തുക‍യണ്.

നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്നും ഇന്ത്യയിലെത്തിയ വാഹനങ്ങൾ കണ്ടെത്തുന്നതിന്‍റെ ഭാഗമായി കസ്റ്റംസ് പരിശോധന നടത്തി വരുന്നതിനിടെയാണ് ഇഡി പരിശോധനക്കെത്തിയത്. പ്രാഥമികാന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് ഇഡി കൊച്ചി യൂണിറ്റിലെ ഉദ‍്യോഗസ്ഥർ റെയ്ഡ് നടത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com