എം.ജി കാമ്പസിൽ യാത്രയ്ക്ക് ഇനി സൈക്കിളുകള്‍

കാമ്പസിനു പുറത്തേക്ക് സൈക്കിളുകള്‍ കൊണ്ടുപോകുന്നതിന് അനുമതിയില്ല
bicycle for mg university students
MG University

കോട്ടയം: എം.ജി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കാമ്പസിനുള്ളില്‍ യാത്ര ചെയ്യുന്നതിന് സൈക്കിളുകള്‍ ഏര്‍പ്പെടുത്തി. ഗ്രീന്‍ കാമ്പസ് പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട് ആദ്യ ഘട്ടമായി ഗിയറുള്ള 8 സൈക്കിളുകളാണ് പ്രധാന ഗേറ്റിനു സമീപം ക്രമീകരിച്ചിരിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ നിര്‍വഹിച്ചു. ആദ്യ ഘട്ടം വിജയിച്ചാല്‍ കൂടുതല്‍ സൈക്കിളുകള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രധാന കവാടത്തിന് സമീപം സെക്യൂരിറ്റി പോയിന്‍റില്‍ ക്യു ആര്‍ കോഡ് സകാന്‍ ചെയ്ത് വിവരങ്ങള്‍ നല്‍കിയാല്‍ 2 മണിക്കൂര്‍ സമയത്തേക്ക് സൈക്കിളുകള്‍ സൗജന്യമായി ലഭിക്കും.

കാമ്പസിനു പുറത്തേക്ക് സൈക്കിളുകള്‍ കൊണ്ടുപോകുന്നതിന് അനുമതിയില്ല. ഉദ്ഘാടനച്ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. കെ. ജയചന്ദ്രന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.എം. ശ്രീജിത്ത്, ഫിനാന്‍സ് ഓഫീസര്‍ ബിജു മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.