ഡിജിപി, ഐജി തലപ്പത്ത് മാറ്റം; സംസ്ഥാന പൊലീസിൽ വൻ അഴിച്ചുപണി

ബറ്റാലിയൻ എഡിജിപിയായ എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മിഷണറായി നിയമിച്ചു
big shuffle in kerala police department

മനോജ് എബ്രഹാം

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ഡിജിപി, ഐജി തലപ്പത്താണ് മാറ്റം. മനോജ് എബ്രഹാമിനെ വിജിലൻസ് ഡയറക്‌ടറായി നിയമിച്ചു. വിജിലൻസ് ഡയറക്‌ടർ യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിലേക്കും മാറ്റി.

ബറ്റാലിയൻ എഡിജിപിയായ എം.ആർ. അജിത് കുമാറിനെ എക്സൈസ് കമ്മിഷണറായും ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യയെ കേരള പൊലീസ് അക്കാദമി ഡയറക്‌ടറായും നിയമിച്ചു. മഹിപാൽ യാദവ് ക്രൈബ്രാഞ്ച് മേധാവിയാവും.

ജയിൽ മേധാവി സ്ഥാനം ഐജി സേതുരാമന് നൽകും. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന പി. പ്രകാശിന് തീരദേശ ചുമതല നൽകും. ക്രൈംബ്രാഞ്ചിൽ നിന്നും എ. അക്ബറിനെ ഇന്‍റലിജൻസിലും സ്പർജൻകുമാറെ ക്രൈംബ്രാഞ്ച് ഐജിയായും നിയമിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com