വിവാഹവാഗ്ദാനം നൽകി പീഡനം: ബിഗ്ബോസ് താരം ഷിയാസ് കരീം പിടിയിൽ

പെരുമ്പാവൂർ സ്വദേശിയായ ഷിയാസിനെതിരേ പടന്ന സ്വദേശിയായ ജിം പരിശീലകയാണ് പരാതി നൽകിയിരിക്കുന്നത്.
ഷിയാസ് കരീം
ഷിയാസ് കരീം
Updated on

കാസർഗോഡ്: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ ബിഗ്ബോസ് താരം ഷിയാസ് കരീം (34) പിടിയിൽ. ഗൾഫിൽ നിന്നെത്തിയ ഷിയാസ് ചെന്നൈ വിമാനത്താവളത്തിലാണ് പിടിയിലായത്. ചെന്നൈ കസ്റ്റംസ് വിഭാഗം ചന്ദേര പൊലീസിന് വിവരം കൈമാറിയിട്ടുണ്ട്. പൊലീസ് സംഘം ചെന്നൈയിൽ എത്തിയാലുടൻ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. പീഡനക്കേസിൽ ഷിയാസ് കരീമിനെതിരേ പൊലീസ് ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

അതേതുടർന്നാണ് വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞത്. പെരുമ്പാവൂർ സ്വദേശിയായ ഷിയാസിനെതിരേ പടന്ന സ്വദേശിയായ ജിം പരിശീലകയാണ് പരാതി നൽകിയിരിക്കുന്നത്. വിവാഹ ബന്ധം വേർപ്പെടുത്തിയ യുവതിയെ 2021 മുതൽ 2023 മാർച്ച് വരെ വിവിധയിടങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

11 ലക്ഷം രൂപയോളം ഷിയാസ് തട്ടിയെടുത്തുവെന്നും മർദിച്ചുവെന്നും പരാതിയിലുണ്ട്. സംഭവം പുറത്തു വന്നതിനു പുറകേ ഷിയാസ് കരീം തന്‍റെ വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തു വിട്ടിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com