"പവർകട്ടില്ലാത്ത 10 വർഷമെന്ന വാദം തെറ്റ്, ഞാൻ ചെയർമാനായിരിക്കെ ആരും അറിയാതെ പവർകട്ട് ഏർപ്പെടുത്തിയിട്ടുണ്ട്"; ബിജു പ്രഭാകർ

"കേരളം നമ്പർ വൺ ആണെന്ന് വിശ്വസിക്കുന്നത് അടിമകളാണ്"
biju prabhakar ias about kerala power cut
ബിജു പ്രഭാകർ

file image

Updated on

തിരുവനന്തപുരം: പിണറായി സർക്കാരിന്‍റെ കാലത്ത് ആരുമറിയാതെ സംസ്ഥാനത്ത് പവർകട്ട് ഏർപ്പെടുത്തിയിരുന്നതായി മുൻ കെഎസ്ഇബി ചെയർമാർ ബിജു പ്രഭാകർ ഐഎഎസ്. താൻ ചെയർമാനായിരിക്കെ പല തവണ നടപ്പാക്കി.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കാത്തതിന് പിന്നിൽ റിസോർട്ട് മാഫിയയാണെന്നും കേരളം നമ്പർ വൺ ആണെന്ന് വിശ്വസിക്കുന്നത് അടിമകളാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ നേതൃത്വം അഴിമതി നടത്തുന്നത് ഉദ്യോഗസ്ഥർ മുഖേനയാണ്. ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ നല്ല ഭരണാധികാരികളെ ആവശ്യമുണ്ടെന്നും ബിജു പ്രഭാകർ പറയുന്നു.

"നാം നമ്മെ കൊള്ളയടിക്കുമ്പോൾ" എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകായയിരുന്നു ബിജു പ്രഭാകർ.

logo
Metro Vaartha
www.metrovaartha.com