
ഇടുക്കി: ഇടുക്കിയിൽ നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് വരൻ മരിച്ചു. ഫോർട്ട് കൊച്ചി സ്വദേശി ചക്കാലക്കൽ ഷെൻസൻ (36) ആണ് മരിച്ചത്.
ചിന്നക്കനാൽ ഗ്യാപ്പ് റോഡിൽ വെച്ചാണ് ബൈക്ക് അപകടത്തിൽപെടുന്നത്. ഭാര്യ സജ്ഞുവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.