
കോട്ടയം: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പൊലീസ് സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് ജില്ലാ പൊലീസിന്‍റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ ബൈക്ക് റാലി ശ്രദ്ധേയമായി.
കാക്കിയിട്ടവർ തൊപ്പിയില്ലാതെ ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് ധരിച്ച് നിയമങ്ങൾ തെറ്റിക്കാതെ നഗരത്തിരക്കിലൂടെ ഒന്നിച്ച് യാത്ര നടത്തിയപ്പോൾ ജനം ആദ്യം ഒന്ന് പകച്ചെങ്കിലും കാര്യമറിഞ്ഞപ്പോൾ വീരചരമം പ്രാപിച്ച പൊലീസ് സേനാംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
കോട്ടയം കലക്ട്രേറ്റിന് സമീപമുള്ള പൊലീസ് പരേഡ് ഗ്രൗണ്ടിൽ വച്ച് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് റാലി ഫ്ലാഗ് ഓഫ് ചെയ്തു. റാലി കോട്ടയം നഗരം ചുറ്റി തിരികെ പരേഡ് ഗ്രൗണ്ടിൽ സമാപിച്ചു.