സുഹൃത്തിനായി പട്ടാപ്പകൽ ബൈക്ക് മോഷണം: പ്രതികൾ കൊല്ലത്ത് പിടിയിൽ

വെളളിയാഴ്ച ഇടപ്പളളിയിലെ മാളിന് മുന്നിലെ പാർക്കിങിൽ നിന്നാണ് ഇവർ വാഹനം മോഷ്ടിച്ചത്.
Bike theft: Suspects arrested in Kollam
സുഹൃത്തിനായി പട്ടാപ്പകൽ ബൈക്ക് മോഷണം: പ്രതികൾ കൊല്ലത്ത് പിടിയിൽ
Updated on

കൊച്ചി : കൊച്ചിയിൽ പട്ടാപ്പകൽ നാലരലക്ഷം രൂപയുടെ ബൈക്കുമായി കടന്ന പ്രതികള്‍ കൊല്ലത്ത് പിടിയില്‍. കൊല്ലം സ്വദേശി സാവിയോ ബാബുവും കൊടുങ്ങല്ലൂര്‍ സ്വദേശി ചാള്‍സ് മൈക്കിൾ എന്നിവരാണ് പിടിയിലായത്.

വെളളിയാഴ്ച ഇടപ്പളളിയിലെ മാളിന് മുന്നിലെ പാർക്കിങിൽ നിന്നാണ് ഇവർ വാഹനം മോഷ്ടിച്ചത്. സ്റ്റാര്‍ട്ടാക്കാന്‍ കഴിയാത്തതിനാല്‍ ചവിട്ടി തള്ളിയാണ് പ്രതികള്‍ ബൈക്ക് കൊണ്ടുപോയത്.

വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച മറ്റൊരു ബൈക്കിലെത്തിയായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ബൈക്ക് മോഷ്ടിച്ചത് ബൈക്കില്ലാത്ത സുഹൃത്തിനാണെന്നാണ് പ്രതികളുടെ മൊഴി.

Trending

No stories found.

Latest News

No stories found.