കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ടു മരിച്ചു; വ‍്യാപക പ്രതിഷേധം

എൽത്തുരുത്ത് സ്വദേശി എബൽ (24) ആണ് മരിച്ചത്
biker dies after falling into pothole on road; protest

കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ടു മരിച്ചു; വ‍്യാപക പ്രതിഷേധം

Updated on

തൃശൂർ: റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ ബസിനടിയിൽപ്പെട്ട് യുവാവ് മരിച്ചു. തൃശൂരിലെ അയ്യന്തോൾ ജങ്ഷനിൽ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. എൽത്തുരുത്ത് സ്വദേശി എബൽ (24) ആണ് മരിച്ചത്. ഇതെത്തുടർന്ന് കോൺഗ്രസ്, ബിജെപി പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്.

ഈ മാസം നടക്കുന്ന രണ്ടാമത്തെ അപകടമാണിതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ജില്ലാ കലക്റ്റർ ഉടൻ സ്ഥലത്ത് എത്തണമെന്ന് അടക്കം ആവശ‍്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധക്കാരെ പിന്തിരിപ്പാക്കാനുള്ള പൊലീസിന്‍റെ ശ്രമം തുടരുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com