ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്

കരിമ്പ കാഞ്ഞിരംപാറ സ്വദേശി ബവിൻ കെ. ആർ (36)നാണ് പരുക്കേറ്റത്
A biker was injured after being hit by a wild boar while returning home after work
ബവിൻ
Updated on

പാലക്കാട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടുപന്നി ബൈക്കിലിടിച്ച് യാത്രക്കാരന് പരുക്കേറ്റു. കരിമ്പ കാഞ്ഞിരംപാറ സ്വദേശി ബവിൻ കെ. ആർ (36)നാണ് പരുക്കേറ്റത്. ഹോട്ടൽ ജീവനക്കാരനായ ബവിൻ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാട്ടുപന്നി ബൈക്കിന് മുമ്പിൽ ചാടുകയായിരുന്നു.

സംഭവത്തിൽ തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരുക്കേറ്റ ബവിനെ പാലക്കാട് സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ബവിൻ. തിങ്കളാഴ്ച രാത്രി വാക്കോട് ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്.

logo
Metro Vaartha
www.metrovaartha.com