റോഡിന് കുറുകെ വീണ വൈദ്യുതി പോസ്റ്റിൽ തട്ടി ബൈക്ക് യാത്രികൻ മരിച്ചു

വൈദ്യുതി കണക്ഷനായി സ്ഥാപിച്ച പുതിയ പോസ്റ്റാണ് കനത്ത മഴയിൽ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്.
Biker Ustad dies tragically after being hit by an electric post that fell across the road

അബ്ദുള്‍ ഗഫൂർ

Updated on

കൊച്ചി: റോഡിന് കുറുകെ വീണ ഇലക്‌ട്രിക് പോസ്റ്റിൽ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. വൈദ്യുതി കണക്ഷനായി സ്ഥാപിച്ച പുതിയ പോസ്റ്റാണ് കനത്ത മഴയിൽ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്.

പോസ്റ്റ് വീണ വിവരം നാട്ടുകാർ കെഎസ്ഇബിയെയും പൊലീസിനെയും അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും എടുത്തില്ലെന്നാണ് ആരോപണം. കുമ്പളം സെന്‍റ് മേരീസ് പളളിക്കു സമീപം ശനിയാഴ്ച പുലർച്ചെ 4.30 നായിരുന്നു അപകടം.

രാത്രിയാണ് ഇലക്‌ട്രിക് പോസ്റ്റ് ഒടിഞ്ഞു വീണത്. തുടർന്ന് രാത്രി മുഴുവൻ പൊലീസ് ഉണ്ടായെങ്കിലും പോസ്റ്റ് നീക്കം ചെയുന്നതനായുളള നടപടികൾ ഒന്നും എടുത്തിരുന്നില്ല. തുടർന്ന് പൊലീസ് സംഭവ സ്ഥലത്ത് നിന്നും പോയതിന് പിന്നാലെയാണ് അബ്ദുൾ ഗഫൂർ ഇതുവഴി പോയത്. തുടർന്ന് ഇലക്‌ട്രിക് പോസ്റ്റിൽ ബൈക്കിടിച്ച് അപകടത്തിൽ പെടുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com