ബില്ലടച്ചില്ല: മലപ്പുറം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി

മാസങ്ങളായി ബില്ല് അടയ്ക്കാതെ വന്നതോടെയാണ് ഫ്യൂസ് ഊരിയതെന്നാണ് കെഎസ് ഇബിയുടെ വിശദീകരണം
ബില്ലടച്ചില്ല: മലപ്പുറം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി

മലപ്പുറം: വൈദ്യുതി ബില്ലടക്കാത്തതുമൂലം  മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി. പ്രധാന ഓഫീസുകളിൽ വൈദ്യുതി ഇല്ലാത്തതു മൂലം പ്രവർത്തനം നിലച്ചു. കലക്ടറേറ്റിലെ ബി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഹയർ സെക്കണ്ടറി റീജനൽ ഡയറക്ടറേറ്റ് അടക്കമുള്ള പ്രധാനപ്പെട്ട ഓഫിസുകളുടെ ഫ്യൂസാണ് കുടിശ്ശിക വന്നതോടെ ശനിയാഴ്ച കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഊരിയത്.

ഞായറാഴ്ച്ച അവധി ദിവസത്തിന് ശേഷം ഓഫീസിലെത്തിയ ഉദ്യോഗസ്ഥർ ജോലി ചെയ്യാനാകാതെ വെറുതെ ഇരിക്കുകയാണ്.പട്ടിക ജാതി വികസന സമിതിയുടെ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയർ സെക്കണ്ടറി റീജിനൽ ഡയരക്ടറേറ്റ്, എന്നിവിടങ്ങളിലാണ് വൈദ്യുതിയില്ലാത്തത്. 

മാസങ്ങളായി ബില്ല് അടയ്ക്കാതെ വന്നതോടെയാണ് ഫ്യൂസ്  ഊരിയതെന്നാണ് കെഎസ് ഇബിയുടെ വിശദീകരണം.  പല തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇരുപതിനായിരം വരെ കുടിശികയുണ്ടെന്നും കെഎസ്ഇബി അധികൃതർ അറിയിച്ചു. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com