

ബിന്ദു
തിരുവനന്തപുരം: പേരൂർക്കട വ‍്യാജ മോഷണ കേസിൽ നഷ്ടപരിഹാരവും സർക്കാർ ജോലിയും ആവശ‍്യപ്പെട്ട് മാനസിക പീഡനത്തിനിരയായ ബിന്ദു. ഒരു കോടി രൂപ ആവശ‍്യപ്പെട്ട് ബിന്ദു മനുഷ‍്യാവകാശ കമ്മിഷനെ സമീപിച്ചു.
കേസിൽ കടുത്ത മാനസിക പീഡനം താനും കുടുംബവും അനുഭവിച്ചതായും തനിക്കും തന്‍റെ ഭർത്താവിനും ഉപജീവനമാർഗം നഷ്ടപ്പെട്ടുവെന്നും മക്കളുടെ വിദ‍്യാഭ‍്യാസം തടസപ്പെട്ടെന്നും ബിന്ദു പറഞ്ഞു.
അതേസമയം, ബിന്ദു എംജിയം പൊൻമുടി വാലി പബ്ലിക് സ്കൂളിൽ പ‍്യൂണായി ജോലിയിൽ പ്രവേശിച്ചു. ജോലി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ബിന്ദു മാധ‍്യമങ്ങളോട് പ്രതികരിച്ചു.