
മന്ത്രി വീണാ ജോർജ്
കോട്ടയം: മെഡിക്കൽ കോളെജിലെ കെട്ടിടം തകർന്നു വീണ് യുവതി മരിച്ച സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ബിന്ദുവിന്‍റെ കുടുംബത്തിന്‍റെ ദുഃഖം തന്‍റെയും ദുഃഖമാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ബിന്ദുവിന്‍റെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് മന്ത്രി ഫെയ്സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.