ബിന്ദുവിന്‍റെ മകന് ദേവസ്വം ബോർഡിൽ ജോലി

വൈക്കം അസിസ്റ്റന്‍റ് എൻജിനീയർ ഓഫിസിലാകും ജോലിയിൽ പ്രവേശിക്കുക.
Bindu's son gets a job at the Devaswom Board

ബിന്ദുവിന്‍റെ മകന് ദേവസ്വം ബോർഡിൽ ജോലി

Updated on

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളെജിലെ ഉപയോഗ ശൂന്യമായ കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരിച്ച വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്‍റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി ഉത്തരവായി.

എൻജിനീയറിങ് ബിരുദധാരിയായ മകൻ വി. നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിൽ ജോലി നൽകുന്നതിനാണ് ബോർഡിന്‍റെ ഉത്തരവായത്. വൈക്കം അസിസ്റ്റന്‍റ് എൻജിനീയർ ഓഫിസിലാകും ജോലിയിൽ പ്രവേശിക്കുക.

കുടുംബത്തിന് സർക്കാർ വാഗ്ദാനം നൽകിയ പുതിയ വീടിന്‍റെ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറിയിരുന്നു, അതിനൊപ്പം ജോലികൂടി നൽകി കുടുംബത്തിന്‍റെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് സർക്കാരെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com