

ബിനീഷ് കോടിയേരി
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്ത തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ പ്രതികരണവുമായി ബിനീഷ് കോടിയേരി.
ഒരു തെരഞ്ഞെടുപ്പിൽ ലഭിക്കുന്ന വോട്ടുകളോ സീറ്റുകളോ അല്ല ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസക്തിയും സ്വാധീനവും നിശ്ചയിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.
ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ...
ഒരു തെരഞ്ഞെടുപ്പിൽ
ലഭിക്കുന്ന വോട്ടുകളോ സീറ്റുകളോ അല്ല ഒരു
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ
പ്രസക്തിയും സ്വാധീനവും
നിശ്ചയിക്കുന്നത്.'
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ നിരാശയോ,
വിജയിച്ചാൽ അമിതാഹ്ളാദമോ
കമ്മ്യൂണിസ്റ്റ്കാർക്ക് ഉണ്ടാകരുത്, ഉണ്ടാകാൻ പാടില്ല.
കാരണം, തിരഞ്ഞെടുപ്പ്
അവരെ സംബന്ധിച്ചിടത്തോളം മറ്റേതൊരു രാഷ്ട്രീയ സമരം പോലെ തന്നെയാണ്.
കമ്യൂണിസ്റ്റ്കാരന്റെ ദൗത്യം തെരഞ്ഞെടുപ്പിനും അപ്പുറത്തേക്ക്
അനീതിക്കും ചൂഷണത്തിനുമെതിരായ സംഘം ചേരലാണ്, നിരന്തരമായ പോരാട്ടമാണ്.
സഖാക്കളെ ,മുന്നോട്ട്. ..
"അതെ., വീണ്ടും പോരാട്ടം തുടരും