കുടിവെള്ളം മുടക്കിയിട്ട് വികസനം വേണ്ട , സിപിഐ മൗനം പാലിച്ചിട്ടില്ല; ബിനോയ് വിശ്വം

ഞങ്ങള്‍ വികസന വിരുദ്ധരല്ല. വികസനം വേണം, എന്നാല്‍ ഏതു വികസനവും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ല
binoy viswam about development
ബിനോയ് വിശ്വം
Updated on

തിരുവനന്തപുരം: കുടിവെള്ളം മുടക്കിയിട്ടുള്ള വികസനം വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ടു മന്ത്രി എം.ബി. രാജേഷുമായി നടത്തിയ കൂടിക്കാഴ്ച സ്ഥിരീകരിച്ചാണു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

എം.ബി. രാജേഷുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എന്തിനാണ് അത്ഭുതമെന്നും അദ്ദേഹം ചോദിച്ചു. ഒരേ മുന്നണിയിലുള്ള പഴയ സുഹൃത്തുക്കൾ കൂടിക്കാഴ്ച നടത്തിയാൽ എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. ഞങ്ങള്‍ വികസന വിരുദ്ധരല്ല. വികസനം വേണം, എന്നാല്‍ ഏതു വികസനവും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ലെന്നും കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാന്‍ പാടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. സിപിഐ മൗനം പാലിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com