ശിവൻകുട്ടിക്ക് ബിനോയ് വിശ്വത്തിന്‍റെ മറുപടി ; ശിവൻകുട്ടിയെ പഠിപ്പിക്കാൻ ആളല്ല

സിപിഐക്ക് രാഷ്ട്രീയ ബോധമുണ്ടെന്ന് ബിനോ‌യ് വിശ്വം
ശിവൻകുട്ടിയെ പഠിപ്പിക്കാൻ ആളല്ല

Binoy Viswam

Updated on

തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. ഒരു പ്രകോപനത്തിനും ഇല്ല. ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ കാരണം അറിയില്ലെന്നും, ശിവൻകുട്ടിയെ പഠിപ്പിക്കാൻ ആളല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐക്ക് രാഷ്ട്രീയ ബോധം ഉണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആരും പ്രകോപനം ഉണ്ടാക്കാൻ പാടില്ലാത്ത സാഹചര്യമാണ്.

വി.ശിവൻകുട്ടി ആയാലും പ്രകോപനം ഉണ്ടാക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു. വി.ശിവൻകുട്ടിക്കും അത് ബോധ്യമുണ്ടാകണമെന്ന് അദേഹം പറഞ്ഞു. ആർഎസ്എസിന്‍റെ വിദ്യാഭ്യാസ അജണ്ടയാണ് പിഎംശ്രീ. ഫണ്ട് കിട്ടാത്തതിന് ഉത്തരവാദിയല്ലെന്ന് പറയുന്ന ശിവൻകുട്ടിയോട് എന്ത് പറയാനാണെന്ന് അദേഹം ചോദിച്ചു. എസ്എസ്കെയും ,പിഎംശ്രീം ഒന്നല്ലെന്നും, രണ്ടും കൂട്ടിക്കെട്ടുന്നത് ആർഎസ്എസ് രാഷ്ട്രീയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

എസ്എസ്കെ ഫണ്ട് തട്ടിപ്പറിക്കാൻ കേന്ദ്രം ശ്രമിച്ചാൽ നിയമപരമായും രാഷ്ട്രീയമായും നേരിടണം. ജയപരാജയങ്ങളുടെ അളവുകോൽ വച്ച് അളക്കുന്നില്ല. എൽഡിഎഫ് ഐക്യത്തിന്‍റെയും ഐഡിയോളജിയുടേയും വിജയം ആണെന്ന് ബിനോയ് വിശ്വം പറഞ്ഞു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com