"ഇടതുപക്ഷത്തിന് തോൽവി പുത്തരിയല്ല, തെറ്റുകൾ തിരുത്തി തിരിച്ചുവരും": ബിനോയ് വിശ്വം

ഇത്തവണയും തുടർഭരണമുണ്ടാവുമെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേർത്തു
binoy viswam reacted in ldf local body election defeat

ബിനോയ് വിശ്വം

file
Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തോൽവിയുടെ കാരണങ്ങൾ കണ്ടെത്താൻ പാർട്ടി ശ്രമിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെറ്റുകൾ തിരുത്തി പാർട്ടി തിരിച്ചുവരുമെന്നു പറഞ്ഞ ബിനോയ് വിശ്വം ഇത്തവണയും തുടർഭരണമുണ്ടാവുമെന്ന് കൂട്ടിച്ചേർത്തു.

കാലത്തിന്‍റെ തീരുമാനമായിട്ടാണ് ഈ പരാജയത്തെ കാണുന്നതെന്നും ജനവിധിയെ തലതാഴ്ത്തി അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ തന്ന മുന്നറിയിപ്പായി ഈ തോൽവിയെ കാണുന്നുവെന്നും ഇടതുപക്ഷത്തിനും കമ്മ‍്യൂണിസ്റ്റ് പാർട്ടിക്കും തോൽവി പുത്തരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com