സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും നടന്നിട്ടില്ല; സിപിഐ സാധ്യതാ പട്ടിക തള്ളി ബിനോയ് വിശ്വം

''രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ ചോദ്യം ചെയ്യപ്പെടുന്നത് കോൺഗ്രസിന്‍റെ രാഷ്ട്രീയ ബുദ്ധിയാണ്''
Binoy Vishwam
Binoy Vishwam file

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ഒരു ഘടകത്തിലും ചർച്ച നടന്നിട്ടില്ലെന്നും ബിജെപി ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിൽ ആശങ്ക ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ ചോദ്യം ചെയ്യപ്പെടുന്നത് കോൺഗ്രസിന്‍റെ രാഷ്ട്രീയ ബുദ്ധിയാണെന്നും ബിനോയ് വശ്വം പ്രതികരിച്ചു. ചർച്ചകൾ നടക്കും മുൻപേ പേരുകൾ പുറത്തുവന്നത് തെറ്റായ പ്രവണതയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com