

തിരുവനന്തപുരം: സിപിഐയുടെ കടുത്ത എതിർപ്പിനെ അവഗണിച്ച് കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ കേരളം ഒപ്പുവച്ചതിനു പിന്നാലെ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയ്ക്ക് കത്തയച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പിഎം ശ്രീയിൽ ഒപ്പിട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വിദ‍്യാഭ‍്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനമെടുത്തതായും ബിനോയ് വിശ്വം അയച്ച കത്തിൽ പറയുന്നു. മുന്നണി മര‍്യാദകൾ സിപിഎം ലംഘിച്ചുവെന്നും വിഷയം ദേശീയ നേതൃത്വം ഗൗരവത്തിൽ കാണണമെന്നും ബിനോയ് വിശ്വം കത്തിലൂടെ ആവശ‍്യപ്പെട്ടു.