ബയോകണക്റ്റ് 3.0; ഒന്നാം ദിനം 180 കോടിയുടെ നിക്ഷേപത്തിനുള്ള താത്പര്യ പത്രങ്ങള്‍ കൈമാറി

താത്പര്യ പത്രങ്ങളനുസരിച്ച് 183.45 കോടി രൂപയുടെ നിക്ഷേപമാണ് ലൈഫ് സയന്‍സസ് പാര്‍ക്കിലേക്കെത്തുന്നത്.
BioConnect 3.0; Expressions of Interest for investment of Rs 180 crores submitted on the first day

കെയിംബ്രിജ് ഇന്നവേഷന്‍ സെന്‍റർ സിഇഒയും ലാബ്‌ സെന്‍ട്രല്‍ സഹസ്ഥാപകനുമായ ടിം റോവിനെ മന്ത്രി പി.രാജീവ് പൊന്നാടയണിയിച്ച് ആദരിക്കുന്നു.

Updated on

തിരുവനന്തപുരം: കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്കും ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കും ചേര്‍ന്നു കോവളത്ത് സംഘടിപ്പിക്കുന്ന ബയോകണക്റ്റ് 3.0 അന്താരാഷ്ട്ര കോണ്‍ക്ലേവിന്‍റെ ആദ്യ ദിനം കേരളത്തിന്‍റെ ലൈഫ് സയന്‍സസ് മേഖലയില്‍ 180 കോടിയോളം രൂപയുടെ നിക്ഷേപം കൊണ്ടുവരാന്‍ സാധിച്ചു. തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നിക്ഷേപം നടത്താന്‍ തയാറായ ഏഴ് സ്ഥാപനങ്ങളുമായുള്ള താത്പര്യ പത്രം കോണ്‍ക്ലേവിന്‍റെ ഉദ്ഘാടന വേദിയില്‍ വച്ച് കൈമാറി.

താത്പര്യ പത്രങ്ങളനുസരിച്ച് 183.45 കോടി രൂപയുടെ നിക്ഷേപമാണ് ലൈഫ് സയന്‍സസ് പാര്‍ക്കിലേക്കെത്തുന്നത്. ത്രിത ബയോടെക് പ്രൈവറ്റ് ലിമിറ്റഡ്, ബയോക്വാട്ടിക്‌സ് സൊല്യൂഷന്‍സ്, കെംറോ ടെക് പ്രൈവറ്റ് ലിമിറ്റഡ്, അവെസ്താജെന്‍ ലിമിറ്റഡ്, ബയോടെക് ഗ്ലോബല്‍ സൊല്യൂഷന്‍സ്, ലിവിഡസ് ഹെല്‍ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്, ക്രിസ്റ്റല്‍ പോ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് നിക്ഷേപ സന്നദ്ധതയറിയിച്ച് താത്പര്യ പത്രം കൈമാറിയത്.

രോഗ നിര്‍ണയത്തിനായി കുറഞ്ഞ ചിലവില്‍ ഉപയോഗിക്കാവുന്ന പോയന്‍റ് ഓഫ് കെയര്‍ ടെസ്റ്റിങ് ഉപകരണങ്ങളുടെ നിര്‍മാണം, ഡിഎന്‍എ അടിസ്ഥാനമാക്കി വളരെ വേഗത്തില്‍ രോഗാണുക്കളെ തിരിച്ചറിയാനുള്ള സംവിധാനങ്ങള്‍, കോഴിവളര്‍ത്തല്‍, കന്നുകാലി വളര്‍ത്തല്‍, മത്സ്യക്കൃഷി തുടങ്ങിയ മേഖലകള്‍ക്കുവേണ്ടി ആല്‍ഗകളില്‍ നിന്നും ഒമേഗ 3 യുടെയും ഒമേഗ 6 ന്‍റെയും ഉത്പാദനം, പുതുതലമുറ രോഗനിര്‍ണയക്കിറ്റുകള്‍, നിർമിതബുദ്ധി അധിഷ്ഠിതമായ പോയന്‍റ് ഓഫ് കെയര്‍ ടെസ്റ്റിങ് ഉപാധികളുടെ നിർമാണം, മറ്റു മെഡിക്കല്‍ ഡിവൈസുകളുടെ നിർമാണം തുടങ്ങിയ മേഖലകളിലാണ് കമ്പനികള്‍ നിക്ഷേപം നടത്തിയിട്ടുള്ളത്.

ജീവശാസ്ത്ര രംഗത്തെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും നൂതനാശയങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടി സജ്ജീകരിക്കുന്ന ക്ലിപ് ഡിഎന്‍എ ഇന്‍ക്യുബേഷന്‍ സെന്‍ററുകളുടെ പ്രഖ്യാപനവും കോണ്‍ക്ലേവിന്‍റെ ആദ്യ ദിവസം നടന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com