മധു മുല്ലശേരിയും ബിപിൻ സി. ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക്

ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനാണ് ഇരുവരെയും സംസ്ഥാന സമിതി അംഗങ്ങളായി നാമനിർദേശം ചെയ്തത്
Madhu Mullassery and Bipin C. Babu join BJP state committee
മധു മുല്ലശേരിയും ബിപിൻ സി. ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക്
Updated on

ആലപ്പുഴ: സിപിഎം വിട്ട് ബിജെപിയിലെത്തിയ ബിപിൻ സി. ബാബുവും മധു മുല്ലശേരിയും ബിജെപി സംസ്ഥാന സമിതിയിലേക്ക്. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനാണ് ഇരുവരെയും സംസ്ഥാന സമിതി അംഗങ്ങളായി നാമനിർദേശം ചെയ്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിലായിരുന്നു മധു മുല്ലശേരിയേയും മകൻ മിഥുൻ മുല്ലശേരിയേയും കെ. സുരേന്ദ്രൻ ബിജെപിയിൽ അംഗത്വം നൽകി സ്വീകരിച്ചത്.

സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റി അംഗമായ ബിപിൻ സി. ബാബു കഴിഞ്ഞ മാസം നവംബർ 30 നായിരുന്നു പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമായതിനെ തുടർന്നാണ് ബിപിൻ പാർട്ടി വിട്ടത്. ബിജെപി ആഖിലേന്ത‍്യ ജനറൽ സെക്രട്ടറി തരുൺ ചൂഗായിരുന്നു ബിപിന് അംഗത്വം നൽകി സ്വീകരിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com