
കൊച്ചി: സ്ത്രീധന പീഡന പരാതിയിൽ മൂൻകൂർ ജാമ‍്യം തേടി ബിപിൻ സി. ബാബു ഹൈക്കോടതിയിൽ. പാർട്ടി വിട്ടതിന്‍റെ പകപോക്കലാണെന്നും ഭാര‍്യ നൽകിയ പരാതി വാസ്തവ വിരുദ്ധമാണെന്നും ബിപിൻ ജാമ‍്യപേക്ഷയിൽ വ‍്യക്തമാക്കി. ഭാര‍്യ മിനീസ നൽകിയ പരാതിയിൽ കായംകുളം കരീലക്കുളങ്ങര പൊലീസാണ് ബിപിനെതിരേ കേസെടുത്തത്.
സിപിഎം കായംകുളം ഏരിയാ കമ്മിറ്റി അംഗമായ അമ്മ പ്രസന്ന കുമാരി കേസിൽ രണ്ടാം പ്രതിയാണ്. ബിപിൻ സി. ബാബു പിതാവിൽ നിന്നും 10 ലക്ഷം രൂപ സ്ത്രീധനമായി വാങ്ങിയെന്നും ശാരീരികമായി ഉപദ്രവിച്ചുവെന്നും പരാതിയിൽ പറയുന്നു. ഭാര‍്യയെ അയൺ ബോക്സ് ഉപയോഗിച്ച് അടിക്കാൻ ശ്രമിച്ചെന്നും പരസ്ത്രീ ബന്ധം ചോദ‍്യം ചെയ്തതിന് മർദിച്ചുവെന്നും ഭാര‍്യയുടെ പരാതിയിൽ പറയുന്നു.