പ്രവാസം നിയന്ത്രിക്കണം; കേരളത്തിൽ ജനന നിരക്ക് പകുതിയോളമായെന്ന് ധനമന്ത്രി

ഇരുപത് വർഷത്തിനിടെ കേരളത്തിൽ ജനിക്കുന്ന കുട്ടികളുടെ എണ്ണം പകുതിയോളമായിരിക്കുകയാണെന്നും മന്ത്രി പരാമർശിച്ച കണക്കിൽ വ്യക്തമാകുന്നു

തിരുവനന്തപുരം: എല്ലാത്തരത്തിലുള്ള പ്രവാസരീതികളും ഇനി പ്രോത്സാഹിപ്പിക്കരുതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റ് പ്രസംഗത്തിലാണ് പരാമർശം.

ജനന നിരക്ക് കുത്തനെ കുറയുന്ന പ്രവണതയാണ് കേരളത്തിൽ കണ്ടുവരുന്നത്. ഈ സാഹചര്യത്തിൽ യുവാക്കൾ കൂടുതലായി സംസ്ഥാനത്തിനു പുറത്തേക്ക് പോകുന്നത് കേരളത്തിൽ ജനസംഖ്യാ പ്രതിസന്ധിക്കു കാരണമാകും എന്നാണ് വിലയിരുത്തൽ.

2024ൽ കേരളത്തിൽ ജനിച്ച കുട്ടികളുടെ എണ്ണം 3.48 ലക്ഷമാണ്. 2014ൽ 5.34 ലക്ഷം കുട്ടികൾ സംസ്ഥാനത്ത് ജനിച്ചു. 2004ൽ ആറ് ലക്ഷത്തിലധികം കുട്ടികൾ ജനിച്ച സ്ഥാനത്താണിത്. അതായത്, ഇരുപത് വർഷത്തിനിടെ കേരളത്തിൽ ജനിക്കുന്ന കുട്ടികളുടെ എണ്ണം പകുതിയോളമായിരിക്കുകയാണെന്നും മന്ത്രി പരാമർശിച്ച കണക്കിൽ വ്യക്തമാകുന്നു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com