കാട്ടുപോത്തിന്‍റെ ആക്രമണം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

മരിച്ചവരുടെ കുടുംബത്തിന് അടിന്തരമായി 5 ലക്ഷം രൂപ നാളെ കൈമാറും.
കാട്ടുപോത്തിന്‍റെ ആക്രമണം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം നൽകുമെന്നറിയിച്ച് കോട്ടയം ജില്ലാ കളക്‌ടർ പി. കെ ജയശ്രീ. മരിച്ചവരുടെ കുടുംബത്തിന് അടിന്തരമായി 5 ലക്ഷം രൂപ നാളെ കൈമാറും. ബാക്കി പിന്നീട് നടപടിക്രമങ്ങൽ പൂർത്തിയാക്കിയതിന് ശേഷം നൽകും.

സ്ഥലത്ത് താത്ക്കാലിക ഫോറസ്റ്റ് ബീറ്റ് ആരംഭിക്കാനും കളക്‌ടർ നിർദേശിച്ചു. പരിക്കേറ്റവരുടെ ചികിത്സാ സഹായവും മരണപ്പെട്ടവരുടെ കുടുംബത്തിനുള്ള സഹായവും എത്രയും പെട്ടന്ന് നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും വനംമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ 3 പേര്‍ക്കാണ് ഇന്ന് ജീവന്‍ നഷ്ടമായത്. കോട്ടയം എരുമേലിയിൽ കാട്ടുപോത്ത് ആക്രമണത്തിൽ 2 പേർ മരിച്ചതിത്. പുറത്തേൽ ചാക്കോച്ചൻ (70), തോമസ് പ്ലാവിനാകുഴിയിൽ (65) എന്നിവരാണ് മരിച്ചത്. ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ് (64) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് വര്‍ഗീസ് ദുബായിൽ നിന്നും നാട്ടിലെത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com