കൊല്ലത്ത് കാട്ടുപോത്തിന്‍റെ കുത്തേറ്റ് പ്രവാസി മരിച്ചു: ദുബായിൽ നിന്നും നാട്ടിലെത്തിയത് കഴിഞ്ഞ ദിവസം

ഇന്ന് രാവിലെ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ നിൽക്കുമ്പോൾ വർഗീസിനെ കാട്ടുപോത്ത് പുറകിൽ നിന്നും ആക്രമിക്കുകയായിരുന്നു
കൊല്ലത്ത് കാട്ടുപോത്തിന്‍റെ കുത്തേറ്റ് പ്രവാസി മരിച്ചു: ദുബായിൽ നിന്നും നാട്ടിലെത്തിയത് കഴിഞ്ഞ ദിവസം

കൊല്ലം: കാട്ടുപോത്തിന്‍റെ കുത്തേറ്റ് പ്രവാസി മരിച്ചു. ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസ് (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്നും ഇദ്ദേഹം നാട്ടിലെത്തിയത്.

ഇന്ന് രാവിലെ വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ നിൽക്കുമ്പോൾ വർഗീസിനെ കാട്ടുപോത്ത് പുറകിൽ നിന്നും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വനമേഖലയല്ലാത്ത ആ പ്രദേശത്ത് കാട്ടുപോത്ത് വന്നത് എങ്ങനെയാണെന്നത് വ്യക്തമല്ല. കാട്ടുപോത്തിനെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി.

അതേസമയം, കോട്ടയം ഏരുമേലിയിലും കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ 2 പേർ മരിച്ചു. വനപാലകരുടെ അശ്രദ്ധയാണ് 2 ജീവനകൾ നഷ്ടമാവാൻ കാരണമെന്നാരോപിച്ച് പ്രദേശവാസികൾ സംഘർഷമുണ്ടാക്കി. ഇതിനു പുറമേ തൃശൂർ ചാലക്കുടിയിലും കാട്ടുപോത്ത് ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com