കോട്ടയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ 2 പേർ മരിച്ചു

ഗുരുതര പരിക്കുകളോടെ ആശുപത്രി ചികിത്സയിലിരുന്ന തോമസ് പ്ലാവിനാകുഴിയിൽ എന്നയാളും മരിച്ചു.
കോട്ടയത്ത്  കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ 2 പേർ മരിച്ചു

കോട്ടയം: എരുമേലി കണമലയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. പുറത്തേൽ ചാക്കോച്ചൻ (70) ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ ആശുപത്രി ചികിത്സയിലിരുന്ന തോമസ് പ്ലാവിനാകുഴിയിൽ എന്നയാളും മരിച്ചു.

കണമലയിൽ നിന്നും ഉമ്മിക്കുപ്പ റോഡരികിലെ വീട്ടിലാണ് കാട്ടുപോത്ത് ആക്രമണം ഉണ്ടായത്. വീട്ടുമുറ്റത്തിരുന്ന ചാക്കോയെ കാട്ടുപോത്ത് കുത്തി വീഴ്ത്തി. തുടർന്ന് നാട്ടുകാർ ഓടിയെത്തിയപ്പോഴേയ്ക്കും ചാക്കോ കൊല്ലപ്പെട്ടിരുന്നു. ബഹളം കേട്ട് പുറത്തേയ്ക്ക് ഓടിയെത്തിയ തോമസിനെയും കാട്ടുപോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. സ്ഥലത്ത് നാട്ടുകാരും വനപാലകരുമായി സംഘർഷാവസ്ഥ ഉണ്ടായി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com