ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബിശ്വമാഥ് സിന്‍ഹ അഭ്യന്തര, വിജിലിന്‍സ് അഡീഷണൽ ചീഫ് സെക്രട്ടറി

മ​ല​പ്പു​റം ജി​ല്ലാ വി​ക​സ​ന ക​മ്മി​ഷ​ണ​റാ​യ രാ​ജീ​വ് കു​മാ​ര്‍ ചൗ​ധ​രി​യെ കാ​യി​ക യു​വ​ജ​ന​കാ​ര്യ വ​കു​പ്പ് ഡ​യ​റ​ക്റ്റ​റാ​യും നി​യ​മി​ച്ചു.
ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബിശ്വമാഥ് സിന്‍ഹ അഭ്യന്തര, വിജിലിന്‍സ് അഡീഷണൽ ചീഫ് സെക്രട്ടറി
Updated on

തി​രു​വ​ന​ന്ത​പു​രം: ഡോ. ​വി. വേ​ണു​വി​നെ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച​തി​നൊ​പ്പം സം​സ്ഥാ​ന​ത്ത് ഐ​എ​എ​സ് ത​ല​പ്പ​ത്ത് മാ​റ്റം. ധ​ന​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വ​ന്ത് സി​ന്‍ഹ​യെ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച് ഉ​ത്ത​ര​വാ​യി.

നി​ല​വി​ല്‍ ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി​യാ​ണ് ഇ​ദ്ദേ​ഹം. ഒ​പ്പം നേ​ര​ത്തെ ആ​രോ​ഗ്യ വ​കു​പ്പി​ല്‍ നി​യ​മി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍ക്കം മാ​റ്റി​യ മു​ഹ​മ്മ​ദ് ഹ​നീ​ഷി​ന് ആ​രോ​ഗ്യ കു​ടും​ബ ക്ഷേ​മ വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ അ​ധി​ക ചു​മ​ത​ല കൂ​ടി ന​ല്‍കി. കേ​ന്ദ്ര ഡ​പ്യൂ​ട്ടേ​ഷ​ന്‍ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യെ​ത്തു​ന്ന ര​ബീ​ന്ദ്ര​കു​മാ​ര്‍ ബി​ശ്വ​നാ​ഥ് സി​ന്‍ഹ​യ്ക്ക് പ​ക​രം പു​തി​യ ധ​ന​കാ​ര്യ വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ഷ​ര്‍മി​ള മേ​രി ജോ​സ​ഫി​നു വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പി​ന്‍റെ അ​ധി​ക ചു​മ​ത​ല കൂ​ടി ന​ല്‍കി. കേ​ര​ള​ത്തി​ലെ ചീ​ഫ് ഇ​ല​ക്‌​ട​റ​ല്‍ ഓ​ഫി​സ​റാ​യ സ​ഞ്ജ​യ് എം. ​കൗ​ളി​ന് ധ​ന​കാ​ര്യ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ അ​ധി​ക ചു​മ​ത​ല കൂ​ടി ന​ല്‍കി. ഫി​ഷ​റീ​സ് വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​സ് ശ്രീ​നി​വാ​സി​ന് തു​റ​മു​ഖ വ​കു​പ്പി​ന്‍റെ അ​ധി​ക ചു​മ​ത​ല​യും ന​ല്‍കി.

ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ന്‍ഫോ​ര്‍മേ​ഷ​ന്‍ ടെ​ക്നോ​ള​ജി സെ​ക്ര​ട്ട​റി​യാ​യ ഡോ. ​ര​ത്ത​ന്‍ യു. ​കേ​ല്‍ക്ക​റി​നു പ​രി​സ്ഥി​തി വ​കു​പ്പി​ന്‍റെ അ​ധി​ക ചു​മ​ത​ല​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി കെ. ​ബി​ജു​വി​നു ടൂ​റി​സം വ​കു​പ്പി​ന്‍റെ അ​ധി​ക ചു​മ​ത​ല​യും ന​ല്‍കി. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്റ്റ​ര്‍ ഡോ. ​എ. കൗ​ശി​ഗ​നെ ലാ​ന്‍റ് റ​വ​ന്യു ക​മ്മി​ഷ​ണ​റാ​യി നി​യ​മി​ച്ചു. ക​മ്മി​ഷ​ണ​റാ​യി ചു​മ​ത​ല വ​ഹി​ക്കു​ന്ന​തി​നോ​ടൊ​പ്പം ദു​ര​ന്ത​നി​വാ​ര​ണം, സ്റ്റേ​റ്റ് പ്രോ​ജ​ക്റ്റ് മാ​നെ​ജ​ര്‍, നാ​ഷ​ണ​ല്‍ സൈ​ക്ലോ​ണ്‍ റി​സ്ക് മി​റ്റി​ഗേ​ഷ​ന്‍ പ്രൊ​ജ​ക്റ്റ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​യ​റ​ക്റ്റ​ര്‍ തു​ട​ങ്ങി​യ ചു​മ​ത​ല​ക​ളും ഇ​ദ്ദേ​ഹം വ​ഹി​ക്കും. സ​ര്‍വെ ആ​ന്‍ഡ് ലാ​ന്‍ഡ് റെ​ക്കോ​ര്‍ഡ്സ് വ​കു​പ്പ് ഡ​യ​റ​ക്റ്റ​ര്‍ സീ​രാം സാം​ബ​ശി​വ റാ​വു ഡ​യ​റി ഡെ​വ​ല​പ്പ്മെ​ന്‍റ് വ​കു​പ്പി​ന്‍റെ അ​ധി​ക ചു​മ​ത​ല ന​ല്‍കി. റ​വ​ന്യൂ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി ബി.​അ​ബ്ദു​ല്‍ നാ​സ​റി​ന് ഹൗ​സി​ങ് ബോ​ര്‍ഡ് ക​മ്മി​ഷ​ണ​ര്‍, സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ അ​ധി​ക ചു​മ​ത​ല കൂ​ടി ന​ല്‍കി.

പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്റ്റ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന് പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്റ്റ​റാ​യി അ​ധി​ക ചു​മ​ത​ല ന​ല്‍കി. കാ​യി​ക യു​വ​ജ​ന​കാ​ര്യ വ​കു​പ്പ് ഡ​യ​റ​ക്റ്റ​ര്‍ പ്രേം ​കൃ​ഷ്ണ​നെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ സ്റ്റേ​റ്റ് ട്രാ​ന്‍സ്പോ​ര്‍ട്ട് പ്രൊ​ജ​ക്റ്റി​ന്‍റെ പ്രൊ​ജ​ക്റ്റ് ഡ​യ​റ​ക്റ്റ​റാ​യും നി​യ​മി​ച്ചു. മ​ല​പ്പു​റം ജി​ല്ലാ വി​ക​സ​ന ക​മ്മി​ഷ​ണ​റാ​യ രാ​ജീ​വ് കു​മാ​ര്‍ ചൗ​ധ​രി​യെ കാ​യി​ക യു​വ​ജ​ന​കാ​ര്യ വ​കു​പ്പ് ഡ​യ​റ​ക്റ്റ​റാ​യും നി​യ​മി​ച്ചു. സി​വി​ല്‍ സ​ര്‍വീ​സ് അ​ക്കാ​ദ​മി​യു​ടെ ഡ​യ​റ​ക്റ്റ​റാ​യി അ​ധി​ക ചു​മ​ത​ല കൂ​ടി ഇ​ദ്ദേ​ഹം വ​ഹി​ക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com