കേരളത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ജൂൺ 30ന് ഔദ‍്യോഗിക പദവിയിൽ നിന്നും വിരമിക്കുന്ന പശ്ചാത്തലത്തിലാണ് ബിശ്വനാഥ് സിൻഹയെ നിയമിച്ചത്
biswanath sinha appointed as new chief secretary of kerala

ബിശ്വനാഥ് സിൻഹ

Updated on

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പുതിയ ചീഫ് സെക്രട്ടറിയായി ഐപിഎസ് ഉദ‍്യോഗസ്ഥൻ ബിശ്വനാഥ് സിൻഹയെ നിയമിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. നിലവിലെ ചീഫ് സെക്രട്ടറി എ. ജയതിലക് ജൂൺ 30ന് ഔദ‍്യോഗിക പദവിയിൽ നിന്നും വിരമിക്കുന്ന പശ്ചാത്തലത്തിലാണ് ബിശ്വനാഥ് സിൻഹയെ നിയമിച്ചത്.

നിലവിൽ ആഭ‍്യന്തര സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുകയാണ് ബിശ്വനാഥ്. ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ധനകാര‍്യ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ‍്യോതിലാൽ അടക്കമുള്ളവരുടെ പേരുകൾ ഉയർന്നു കേട്ടിരുന്നുവെങ്കിലും ബിശ്വനാഥ് സിൻഹയെ നിയമിക്കുകയായിരുന്നു. 1991 ബാച്ചിലെ ഐപിഎസ് ഉദ‍്യോഗസ്ഥനായ ബിശ്വനാഥിന് 2028 വരെ സർവീസുണ്ട്.

logo
Metro Vaartha
www.metrovaartha.com