4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

വി. മുരളീധരൻ പക്ഷത്ത് നിന്ന് ആരും നേതൃനിരയിലില്ലാത്തത് ശ്രദ്ധേയമാണ്
bjp announced new leadership team for kerala

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

Updated on

തിരുവനന്തപുരം: പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ച് ബിജെപി. എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്‍റണി ജോസഫ് എന്നിവരടക്കം നാലു പേരെയാണ് ജനറൽ സെക്രട്ടറിമാരായി പ്രഖ‍്യാപിച്ചിരിക്കുന്നത്.

കൂടാതെ 10 വൈസ് പ്രസിഡന്‍റുമാരെയും പ്രഖ‍്യാപിച്ചിട്ടുണ്ട്. കെ.എസ്. രാധാകൃഷ്ണൻ, സി. സദാനന്ദൻ, പി. സുധീർ, സി. കൃഷ്ണകുമാർ, ബി. ഗോപാലകൃഷ്ണൻ, അബ്ദുൾ സലാം, ആർ. ശ്രീലേഖ ഐപിഎസ്, കെ. സോമൻ, കെ.കെ. അനീഷ് കുമാർ, ഷോൺ ജോർജ് എന്നിവരെയാണ് വൈസ് പ്രസിഡന്‍റുമാരായി പ്രഖ‍്യാപിച്ചത്. വി. മുരളീധരൻ പക്ഷത്ത് നിന്ന് ആരും നേതൃനിരയിലില്ലാത്തത് ശ്രദ്ധേയമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com