വട്ടവടയിൽ ബുധനാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി

എൽഡിഎഫ് പ്രവർത്തകർ ബിജെപി പ്രവർത്തകനെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ‍്യാപിച്ചിരിക്കുന്നത്
BJP calls for hartal in Vattavada on december 10

വികസിത കേരളം എന്ന ലക്ഷ്യത്തിനാവണം വോട്ട്

BJP flag- file
Updated on

ഇടുക്കി: ഡിസംബർ 10ന് ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി. എൽഡിഎഫ് പ്രവർത്തകർ ബിജെപി പ്രവർത്തകനെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ‍്യാപിച്ചിരിക്കുന്നത്. ആക്രമണത്തിനു നേതൃത്വം നൽകിയ രാമരാജിനെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ‍്യം. രാവിലെ 9 മുതൽ വൈകിട്ട് ആറു മണി വരെയാണ് ഹർത്താൽ.

നേരത്തെ വട്ടവടയിലെ കടവാരി വാർഡിൽ കള്ളവോട്ട് ചെയ്തതായി ആരോപിച്ച് സിപിഎമ്മും ബിജെപിയും ഏറ്റുമുട്ടിയിരുന്നു. കഴിഞ്ഞ 15 വർഷമായി എൽഡിഎഫ് എതിരില്ലാതെ വിജയിക്കുന്ന വാർഡാണ് കടവരി. ഇത്തവണ കടവരിയിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com