തൃശൂരിൽ സുരേഷ് ഗോപി, ആറ്റിങ്ങലിൽ മുരളീധരൻ...; സ്ഥാനാർഥി പ്രഖ്യാപനത്തിനൊരുങ്ങി ബിജെപി

തിരുവനന്തപുരം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാഥികളെ ഇറക്കി ത്രികോണ പോരാട്ടത്തിനും ബിജെപി തന്ത്രം മെനയുന്നുണ്ട്
Suresh Gopi | V Muralidharan
Suresh Gopi | V Muralidharan
Updated on

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടിക പ്രഖ്യാപനത്തിനൊരുങ്ങി ബിജെപി. തൃശൂരിൽ സുരേഷ് ഗോപി, ആറ്റിങ്ങലിൽ മുരളീധരൻ, പാലക്കാട് സി. കൃഷ്ണകുമാർ എന്നിവർ സ്ഥാനാർഥികളാവും. മറ്റ് മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ കാര്യത്തിൽ പാലക്കാട് ചേരുന്ന ബിജെപി ഇൻ ചാർജുമാരുടെ യോഗത്തിൽ ധാരണയായി.

ബിജെപി ദേശീയ കൗൺസിലിന് മുൻപായി 7 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. പത്തനംതിട്ടയിൽ പി.സി ജോർജോ ഷോൺ ജോർജോ ആവും സ്ഥാനാർഥികൾ. ബിഡിജെഎസിന് 3 സീറ്റുകൾ നൽകാനാണ് തീരുമാനം.

ബിജെപിയുടെ എ പ്ലസ് മണ്ഡലമായ തൃശൂരിൽ സുരേഷ് ഗോപി ഇറങ്ങും. നേരത്തെയുള്ള സ്ഥാനാർഥി പ്രഖ്യാപനം ഇവിടെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ആറ്റിങ്ങളിൽ ഇതിനോടകം മുരളീധരൻ പ്രചരണം തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം, മാവേലിക്കര, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാഥികളെ ഇറക്കി ത്രികോണ പോരാട്ടത്തിനും ബിജെപി തന്ത്രം മെനയുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com