ബിജെപി കൗൺസിലറുടെ ആത്മഹത്യ; ആരോപണം നിഷേധിച്ച് പൊലീസ്

ടൂർഫാം സൊസൈറ്റിയിലെ ജീവനക്കാരിയാണ് നിക്ഷേപകനെതിരേ ആദ്യം പരാതി നൽകിയത്.
BJP councilor commits suicide; Police deny allegations

മരിച്ച കൗൺസിലർ അനിൽ കുമാർ 

Updated on

തിരുവനന്തപുരം: ബിജെപി കൗൺസിലറുടെ ആത്മഹത്യയ്ക്ക് കാരണം പൊലീസ് ഭീഷണിയാണെന്ന ബിജെപി പ്രവർത്തകരുടെ ആരോപണം പൊലീസ് നിഷേധിച്ചു. അനിൽ കുമാറിനെ ഭീഷണിപ്പെടുത്തുകയോ സ്റ്റേഷനിലേക്ക് വിളിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

ടൂർഫാം സൊസൈറ്റിയിലെ ജീവനക്കാരിയാണ് നിക്ഷേപകനെതിരേ ആദ്യം പരാതി നൽകിയത്. സ്ഥാപനത്തിൽ എത്തി പണം ആവശ്യപ്പെടുകയും ബഹളമുണ്ടാക്കുകയും ചെയ്തെന്നായിരുന്നു പരാതി. ഇതിനെത്തുടർന്ന് നിക്ഷേപകൻ പൊലീസിൽ പരാതി നൽകിയിരുന്നു. നിഷേപകന് 10,65,000 രൂപ ലഭിക്കാനുണ്ടെന്നായിരുന്നു പരാതി. ഒരു മാസത്തിനകം നിഷേപകന് ലഭിക്കാനുളള പണം നൽകുമെന്നായിരുന്നു അനിൽ കുമാർ സ്റ്റേഷനിലെത്തി അറിയിച്ചത്.

ഈ കാര്യത്തിൽ നിഷേപകനും അനിൽ കുമാറും ധാരണയില്ലെത്തിയതിനു ശേഷമാണ് സ്റ്റേഷനിൽ നിന്ന് പിരിഞ്ഞത്. അതല്ലാതെ അനിൽ കുമാറിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിട്ടില്ലെന്ന് തമ്പാനൂർ പൊലീസ് വ്യക്തമാക്കി. അനിൽ കുമാർ സ്വമേധയാ സ്റ്റേഷനിലെത്തി സൊസൈറ്റി പ്രതിസന്ധിയെക്കുറിച്ച് പറഞ്ഞിരുന്നതായും പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാവിലെയാണ് തിരുമല കൗൺസിലർ അനിൽ കുമാറിനെ കൗൺസിലർ ഓഫിസിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപിക്കെതിരേ എഴുതിയ ആത്മഹത്യാ കുറിപ്പും ഓഫിസിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

അനിൽ കുമാർ നേതൃത്വം നൽകിയ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com